മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2009-08-30

ഡിസ്പോസിബിള്‍ ഇ-മെയില്‍

ചില വെബ് സൈറ്റുകളില്‍ അവരുടെ സേവനങള്‍ക്കായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നമ്മുടെ ഇ- മെയില്‍ അഡ്രസ് നല്‍കേണ്ടതായി വരും.ആ മെയിലിലേക്ക് അവര്‍ confirmation emai അയക്കൂന്നു. ആ മെയിലിലെ ലിങ്കില്‍ നാം ക്ലിക്ക് ചെയ്യുന്നതോടു കൂടി രജിസ്റ്ററേഷന്‍ പൂര്‍ത്തിയാകുകയും ചെയ്യുന്നു.ഇവിടം വരെ കാര്യങള്‍ ഭംഗിയായി നടക്കും.തലവേദന തുടങുന്നത് പിന്നീടായിരിക്കും-പുതിയ ഓഫറുകളും മറ്റ് പല പരസ്യങളുമായി ഇ-മെയിലുകള്‍ നമ്മുടെ ഇന്‍ബോക്സിലെക്ക് ഒഴുകിയെത്തുകയായി.ഇങനെയുള്ള പല ആവശ്യങള്‍ക്കുമായി ഒരു ഡിസ്പോസിബിള്‍ ഇ-മെയില്‍ ഉണ്ടെങ്കില്‍...!!!

ഇതാ പത്ത് മിനിട്ട് മാത്രം നിലനില്‍ക്കുന്ന് ഒരു എ-മെയില്‍ അഡ്രസും ഒരു ഇന്‍ബോക്സും 10minutemail.com എന്ന സൈറ്റ് നിങള്‍ക്ക് നല്‍കും.ഒരു തരത്തിലുമുള്ള രജിസ്റ്ററേഷന്‍ പോലും ഇല്ലതെ..!!!പത്ത് മിനിട്ടിനുള്ളില്‍ തന്നെ നശിച്ചുകൊള്ളും....പരീക്ഷിച്ചു നോക്കൂ