2008-07-03

നിങ്ങളുടെ ബ്ലൊഗില്‍ Email subscriptions ബോക്സ്‌

ബ്ലോഗില്‍ പുതിയതായി എത്തുന്നവക്കുവേണ്ടിയാണീ പോസ്റ്റ്‌

ചില ബ്ലോഗില്‍ നിങ്ങള്‍ എത്തുമ്പോള്‍ ആ ബ്ലോഗിലെ പോസ്റ്റുകള്‍ e-mail വഴി നിങ്ങള്‍ക്ക്‌ ലഭിക്കാന്‍ നിങ്ങളുടെ e-mail അഡ്രസ്‌ ചോദിച്ചുകൊണ്ട്‌ ഒരു ബോക്സ്‌ കാണാം.





ഇങ്ങനെ ഒന്ന് നിങ്ങള്‍ക്കും വളരെയെളുപ്പം നിര്‍മ്മിക്കാം
1,ആദ്യം Feedburner.com ല്‍ എത്തുക

2.ഇനി നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ്‌ (http://yourblogname.blogspot.com/) Start FeedBurning Now എന്നതിനു താഴെക്കണുന്ന ബോക്സില്‍ അടിച്ച്‌ Next അമര്‍ത്തുക.



3.അടുത്ത സ്ക്രീനില്‍ നിങ്ങളുടെ ബ്ലോഗിന്റെ default feed അഡ്രസുകള്‍ കാണാം.അതില്‍ ഒന്ന് തിരഞ്ഞെടുത്ത്‌ next അമര്‍ത്തുക.

4.ഇനി Feed Title എന്ന കോളത്തില്‍ നിങ്ങളുടെ feedന്‌ ഒരു പേര്‍ നല്‍കുക.Feed Address ന്റെ അവസാനം കാണുന്ന കോളത്തില്‍ നിന്ന് വേണമെങ്കില്‍ നിങ്ങളുടെ Feed Address മാറ്റങ്ങള്‍ വരുത്താം.ഇനി പാസ്‌വേഡും യൂസര്‍ നെയിമും തിരഞ്ഞെടുക്കുക.(നിങ്ങള്‍ നിലവില്‍ ഒരു യൂസറാണങ്കില്‍ sign in ചെയ്യുക.തുടര്‍ന്ന് "Activate feed" എന്നതില്‍ ക്ലിക്ക്‌ ചെയ്യുക.
5.feed burnerന്റെ dashboard ല്‍ കാണുന്ന നിങ്ങളുടെ feed-ന്റെ പേരില്‍ ക്ലിക്ക്‌ ചെയ്യുക.അവിടെ Publicize എന്ന ഒരു ടാബ്‌ കാണാം.





അതില്‍ ക്ലിക്ക്‌ ചെയ്യുക.അതില്‍ Email Subscriptions എന്ന മെനുവില്‍ കിക്ക്‌ ചെയ്യുക.അപ്പോള്‍ കിട്ടുന്ന html code നിങ്ങളുടെ ബ്ലോഗിന്റെ Layout->Add a Page Element->HTML/JavaScript ല്‍ ഉപയോഗിക്കുക.





(Use as a widget in...എന്നതിനുരെയുള്ള കോളത്തില്‍ Blogger തിരഞ്ഞെടുത്ത്‌ Go ബട്ടണ്‍ അമര്‍ത്തിയാല്‍ എളുപ്പത്തില്‍ ആ widget നിങ്ങളുടെ Layout ല്‍ എത്തിക്കാം)



Rss ഫീഡുകളെക്കുറിച്ച്‌ ഇതാ ഒരു ലേഖനം.സുജിത്തിന്റെ മറ്റൊരു ലേഖനം

2 അഭിപ്രായങ്ങൾ: