2008-10-22

നിങ്ങള്‍ അയച്ച ഇ-മെയില്‍ ട്രാക്ക്‌ ചെയ്യാന്‍ (email tracking )

നെറ്റില്‍ വെറുതെ ചുറ്റികറങ്ങുന്നതിനിടയില്‍ രസകരമായ ഒരു സൈറ്റില്‍ എത്തി.അതിവിടെ വിളമ്പുന്നു (ചിലപ്പോള്‍ ഈ ഭൂമിമലയാളത്തില്‍ ഞാന്‍ മാത്രമേ ഇതുവരെ ഇതറിയാത്തതായി ഉണ്ടാവുള്ളു..!!)നിങ്ങളയച്ച ഒരു ഇ-മെയില്‍ ട്രാക്ക്‌ ചെയ്യുക..!! അത്‌ ലഭിച്ചയാള്‍ എപ്പോള്‍ അത്‌ വായിച്ചു;ഏതു ബ്രൗസര്‍ ഉപയോഗിച്ചു..;എത്രനേരം തുറന്നുവെച്ചു..ഏതുരാജ്യത്തുനിന്ന്‌...തുടങ്ങി ധാരാളം വിവരങ്ങള്‍....!!ഇ-മെയില്‍ ലഭിക്കുന്നയാള്‍ ഈ വിവരം ഒന്നും അറിയുകയേയില്ല.

ആദ്യം ഇവിടെ വന്ന് ഒരു പുതിയ അക്കൗണ്ട്‌ തുടങ്ങുക.അക്കൗണ്ട്‌ ക്രിയേറ്റ്‌ ചെയ്തുകഴിഞ്ഞ്‌ ട്രാക്ക്ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇ-മയിലിന്റെ അവസാനം .readnotify.com എന്നുകൂടി കൂട്ടിചേര്‍ക്കുക.
ഉദാ:yourid@yahoo.com.readnotify.com

ആ ഇ-മെയില്‍ അത്‌ ലഭിച്ചയാള്‍ തുറന്നുകഴിഞ്ഞാലുടന്‍തന്നെ റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ക്ക്‌ ഇ-മെയിലായി ലഭിക്കും

(സൂക്ഷിച്ചോളൂ...കൂട്ടുകാര്‍ അയച്ച ഇ-മെയില്‍ ഇനി കണ്ടില്ലായിരുന്നു എന്നു പറഞ്ഞ്‌ രക്ഷപെടാന്‍ പറ്റില്ല...)

9 അഭിപ്രായങ്ങൾ:

  1. അപ്പോൾ നമ്മുടെ ഇമെയിൽ readnotify.com എന്ന സൈറ്റിന്റെ ഉടമസ്ഥർക്ക് വേണമെങ്കിൽ വയിക്കാനുള്ള ലൂപ് ഹോൾ കൂടി ഇതിനോടൊപ്പം കാണുമോ?

    മറുപടിഇല്ലാതാക്കൂ
  2. അതെ ദേശാഭിമാനിചേട്ടാ,
    അതിന് സാധ്യതയുണ്ട്..സാധ്യത്യല്ല ....!!എനിക്കും ഈ സംശയം തോന്നിയിരുന്നു.

    മറുപടിഇല്ലാതാക്കൂ
  3. ഇത്‌ കൊള്ളാം ..

    ദേശാഭിമാനി യുടെ സംശയം എനിക്കുമില്ലാതില്ല.

    നെറ്റിലൂടെയുള്ള ഒന്നും തന്നെ സുരക്ഷിതമല്ല എന്നാണിതൊക്കെ വിരല്‍ ചൂണ്ടുന്നത്‌. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട

    മനോജിന്റെ ഈ കണ്ടെത്തലുകള്‍ ഏറെ ഉപകാരപ്രദമാണ്.

    മറുപടിഇല്ലാതാക്കൂ
  4. നല്ല പോസ്റ്റ് മാഷേ.
    പക്ഷേ ദേശാഭിമാനി ചോദിച്ച ചോദ്യം ഒട്ടും അസ്ഥാനത്തല്ല എന്നു തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  5. ഞാന്‍ ഇത് ചെക്കു ചെയ്ടു പക്ഷെ ആ മെയില്‍ ഓപ്പണ്‍ ചെയ്തിട്ടും റിസള്‍ട്ട് opening: Not yet എന്നാണു ഇപ്പോള്‍ ഓപ്പണ്‍ ചെയ്തിട്ട 2 ദിവസമായിട്ടും അദേ റിപ്ലേ തന്നെയാണ് എനിക്ക് ലഭിച്ചത്

    മറുപടിഇല്ലാതാക്കൂ
  6. command box മലയാളത്തില്‍ ആക്കുന്നവിദ്യ ഒന്ന് പറഞ്ഞുതരാമോ?

    മറുപടിഇല്ലാതാക്കൂ