കമന്റ്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കമന്റ്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2008-10-04

പഴയ കമന്റ്‌ ഫോം

ബ്ലോഗര്‍ അടുത്തകാലത്ത്‌ കൊണ്ടുവന്ന ഒരു Feature ആണല്ലോ Embedded Comment Form.അതില്‍ e-mail subscription for follow up അടുത്തിടെ ബ്ലോഗര്‍ കൊണ്ടുവന്നെങ്കിലും (കമന്റിട്ടശേഷം Subscribe എന്നലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആ പോസ്റ്റിലെ എല്ലാ കമന്റും ഈ-മെയില്‍ വഴി ലഭിക്കും.




എന്നാല്‍ ഇതുവരെ preview ബട്ടണ്‍ കൂട്ടിചേര്‍ത്തിട്ടില്ല.മാത്രമല്ല ചിലപ്പോള്‍ നമ്മളിട്ട കമന്റുകള്‍ ഡിലീറ്റ്‌ ചെയ്യാനും പറ്റില്ല.ഈ പ്രശനങ്ങള്‍ കാരണം പഴയ കമന്റ്‌ ഫോം തിരിച്ചുകൊണ്ടുവരാന്‍ Settings->Comments->Comment Form Placement ല്‍ വന്ന് Full page കൊടുത്താല്‍ ചിലപ്പോള്‍ കമന്റ്‌ ഓപ്ക്ഷന്‍ പോലും കാണാതാവും.

എന്നാല്‍ Embedded Comment Form നുപകരം വിസിറ്റര്‍ക്ക്‌ പഴയ ഫോം തിരഞ്ഞെടുക്കാന്‍ പറ്റുന്നതരത്തില്‍ നമ്മുടെ ടമ്പ്ലേറ്റിനെ മാറ്റാന്‍ കഴിയും


ഇതു ചെയ്യുന്നതിനു മുന്‍പ്‌ നിങ്ങളുടെ ടമ്പ്ലേറ്റിന്റെ ഒരു ബാക്കപ്പ്‌ എടുത്തുവെക്കുന്നത്‌ നന്നായിരിക്കും Layout->Edit HTML->Backup / Restore Template എന്നതിനു താഴെ Download Full Template എന്നലിങ്കില്‍ ക്ലിക്ക്‌ ചെയ്ത്‌ ബാക്കപ്പ്‌ ചെയ്യാവുന്നതാണ്‌.ഇനി വേണ്ടതി നിങ്ങളുടെ ബ്ലോഗിന്റെ IDയാണ്‌.അത്‌ നിങ്ങളുടെ Layoutലോ Settingsലോ വന്ന് അഡ്രസ്ബാറില്‍ നിന്ന് ലഭിക്കുന്നതാണ്‌.ചിത്രം ശ്രദ്ധിക്കുക.

ഇനി html വിന്‍ഡോയിലെ Expand Widget Templates എന്നതില്‍ ടിക്ക്‌ നല്‍കുക.




ഇനി താഴെതരുന്ന കോഡ്‌ തിരയുക.

<div class='comment-form'>

<a name='comment-form'/>

<h3><data:postCommentMsg/></h3>

<p><data:blogCommentMessage/></p>

<iframe allowtransparency='true' expr:src='data:post.commentFormIframeSrc' frameborder='0' height='275' id='comment-editor' scrolling='auto' width='100%'/>
<data:post.iframeColorizer/>
</div>



അത്‌ ഡിലീറ്റ്‌ ചെയ്ത്‌ പകരം താഴെതരുന്ന കോഡ്‌ നല്‍കുക


<div class='comment-form'>

<a name='comment-form'/>

<b>Post Your Comment</b> (പഴയ <a expr:href='&quot;http://www.blogger.com/comment.g?blogID=707079334502450236&amp;amp;postID=&quot; + data:post.id + &quot;&amp;isPopup=true&quot;' rel='nofollow'>കമന്റ്‌ ഫോം</a>?)

<p><data:blogCommentMessage/></p>

<iframe allowtransparency='true' expr:src='data:post.commentFormIframeSrc' frameborder='0' height='275' id='comment-editor' scrolling='auto' width='100%'/>

</div>

(പച്ച നിറത്തില്‍ തന്നിരിക്കുന്ന ഭാഗത്ത്‌ നിങ്ങളുടെ ബ്ലോഗിന്റെ ID നല്‍കണം.ചുവപ്പു നിറത്തില്‍ തന്നിരിക്കുന്നത്‌ നിങ്ങള്‍ക്ക്‌ മാറ്റാവുന്നതാണ്‌)

ഇനി ടംപ്ലേറ്റ്‌ സേവ്‌ ചെയ്യുക.

2008-07-10

നിങ്ങളുടെ പോസ്റ്റിന്റെ അടിയില്‍ കമന്റ്‌ ബോക്സ്‌

സധാരണ ഒരു പോസ്റ്റില്‍ കമന്റ്‌ ചെയ്യാനായി നാം ആ പോസ്റ്റിന്റെ താഴെയുള്ള Post a comment എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ പുതിയ ഒരു പേജ്‌ തുറക്കുകയും അതിലെ ബോക്സില്‍ കമന്റ്‌ ഇടുകയുമാണ്‌ ചെയ്യുന്നത്‌.ഇത്‌ കുറച്ച്‌ സമയമെടുക്കുന്ന ഒരു പ്രവര്‍ത്തനമാണ്‌.എന്നാല്‍ ചില ബ്ലോഗില്‍ പോസ്റ്റിന്റെ താഴെ comment form embedded ചെയ്തിരിക്കുന്നത്‌ നിങ്ങള്‍ കണ്ടിരിക്കും.





ഇങ്ങനെയൊന്ന് നിങ്ങളുടെ ബോഗില്‍ എളുപ്പം നിര്‍മ്മിക്കാംആദ്യം Blogger in draft ല്‍ Sign in ചെയ്യുക.(Blogger in draft എന്നത്‌ ബ്ലോഗറിന്റെ ഒരു സ്പെഷ്യല്‍ വേര്‍ഷനാണ്‌.പുതിയ features ബ്ലോഗറിലേക്ക്‌ കൂട്ടിച്ചേക്കുന്നതിന്‌ മുന്‍പ്‌ എല്ലാവക്കുമായി ഇവിടെ റിലീസ്‌ ചെയ്യും)

ഇപ്പോള്‍ ഒരു പുതിയ Dashboard കാണാം !.ഇനി Settings>Comments എന്നിങ്ങനെ എത്തുക.Comment Form Placement എന്നതിനു നേരെ Embedded below post സെലക്ട്‌ ചെയ്ത്‌ സേവ്‌ ചെയ്യുക.



ഒരുപക്ഷേ മിക്ക ടമ്പ്ലേറ്റുകളിലും ഇത്രമാത്രം ചെയ്താല്‍ പോര.comment form ഡിസ്പ്ലേ ചെയ്യുന്നില്ലങ്കില്‍ മാത്രം താഴെപ്പറയുന്നതും ചെയ്യുക

Layout>Edit HTML എന്നിങ്ങനെ എത്തുക.Expand widget templates എന്നതില്‍ ടിക്ക്‌ നല്‍കുക.തുടര്‍ന്ന് താഴെപ്പറയുന്ന കോഡ്‌ തിരയുക.

<b:include data='post' name='comments' />

ഇനി ആ കോഡിന്റെ താഴെ ഈ ലൈന്‍ കൂട്ടി ചേര്‍ക്കുക.

<b:include data='post' name='comment-form'/>

ഇനി ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്തു നോക്കൂ...നിങ്ങളുടെ ബ്ലോഗിനു ചേര്‍ന്ന comment form കാണാം.

2008-03-31

നിങ്ങളുടെ ബ്ലോഗിന്റെ കമന്റ്‌ ലിങ്ക്‌ മലയാളത്തിലാക്കാന്‍

നിങ്ങളുടെ ബ്ലോഗില്‍ വരുന്നവര്‍ കമന്റിടാന്‍ post a comment എന്ന ബട്ടണ്‍ അമര്‍ത്തുകയാണ്‌ ചെയ്യുന്നത്‌.എന്നാല്‍ മലയാളത്തിലുള്ള്‌ നമുടെ ബ്ലോഗിന്‌ ഇത്‌ ചേരുന്നതാണോ?post a comment എന്നതിനുപകരം മലയാളത്തില്‍ "നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.." എന്നോ "എന്താണ്‌ നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌"എന്നോ മലയാളത്തില്‍ ആയാല്‍ അതല്ലേ വളരെ നല്ലത്‌?ഇങ്ങനെയാക്കാന്‍ വളരെയെളുപ്പമാണ്‌





തുടര്‍ന്ന് വായിക്കുക

2008-03-27

നിങ്ങള്‍ക്ക്‌ കിട്ടുന്ന ഓരോ കമന്റും ലൈനിട്ട്‌ സപ്രേറ്റ്‌ ചെയ്യണോ?

നിങ്ങള്‍ക്ക്‌ കിട്ടുന്ന ഓരോ കമന്റും ലൈനിട്ട്‌ സപ്രേറ്റ്‌ ചെയ്യണോ?വളരെ എളുപ്പമാണിത്‌.



2008-03-09

ഇനിയും ഗൂഗിള്‍ ഇന്‍ഡക്സ് ചെയ്തില്ല? ഇതു കൂടി നോക്കൂ...

ആദ്യം ഇതാ ഇവിടെ നിങളുടെ ബ്ലോഗിന്റെ URL നല്‍കുക

പിന്നെ ദാ ഇവിടെ വന്ന് login ചെയ്യുക
ചിത്രത്തില്‍ കാണുന്ന ബോക്സില്‍ നിങളുടെ ബ്ലോഗിന്റെ അഡ്രസ് അടിച്ചതിനുശേഷം add url ബട്ടണ്‍ അമര്‍ത്തുക









അപ്പോള്‍ ദാ ഇങനെ ഒരു പേജ് കിട്ടും അതില്‍ Verify your site എന്ന link ല്‍ ക്ലിക്കുക.




അപ്പോള്‍ കിട്ടുന്ന പേജിലെ കൊംബൊ ബോക്സില്‍ add a meta tag സെലക്ട് ചെയ്യുക അപ്പോള്‍ ഒരു html കോഡ് കിട്ടും.





ഇനി നിങള്‍ നിങളുടെ ബ്ലോഗില്‍ വന്ന് layout ല്‍ edit html എന്ന ടാബില്‍ ക്ലിക്കുക.





ആദ്യത്തെ ടാഗിനു <head> താഴെ ആ html -past ചെയ്യുക പിന്നെ താഴെയുള്ള save Template എന്ന ബട്ടണ്‍ അമര്‍ത്തുക


പിന്നെ ഗൂഗിളിന്റെ പേജിലെത്തി verify ബട്ടണ്‍ അമര്‍ത്തുക



wow!!!!!!!

ഗൂഗിളില്‍ ഇന്‍ഡ്ക്സ് ചെയ്യുക മാത്രമല്ല ഗൂഗിള്‍ Webmaster tool ഇനിനമുക്ക് ഉപയോഗ്ഗീക്കാം
ഈ പോസ്റ്റിന്റെ തുടര്‍ച്ച ഇതാ ഇവിടെയുണ്ട്‌