ടിപ്പുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ടിപ്പുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2008-12-10

മഹത്‌വചനങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍

മഹത്‌വചനങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ widget ആയി ഡിസ്‌പ്ലേ ചെയ്യാന്‍ കഴിയുന്ന ഒരു ജാവസ്ക്രിപ്റ്റ്‌ ഞാന്‍ എഴുതി.മലയാളത്തില്‍ അവ നിങ്ങളുടെ ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യും.ഓരോ പ്രവശ്യവും പേജ്‌ റീഫ്രഷ്‌ ആകുമ്പോഴും പഴയതുമാറി പുതിയ ഒന്ന് വരും.

താഴെ തരുന്ന കോഡ്‌ നിങ്ങളുടെ ബ്ലോഗിന്റെ Layout->Add a Gadget->HTML/JavaScript ല്‍ പേസ്റ്റ്‌ ചെയ്താല്‍ മതി.ഇവ ഓരോദിവസവും ഞാന്‍ അപ്ഡേറ്റ്‌ ചെയ്യുന്നതുമാണ്‌.


<script src="http://manojps.googlepages.com/quo.js" type="text/javascript">
</script>

2008-10-22

നിങ്ങള്‍ അയച്ച ഇ-മെയില്‍ ട്രാക്ക്‌ ചെയ്യാന്‍ (email tracking )

നെറ്റില്‍ വെറുതെ ചുറ്റികറങ്ങുന്നതിനിടയില്‍ രസകരമായ ഒരു സൈറ്റില്‍ എത്തി.അതിവിടെ വിളമ്പുന്നു (ചിലപ്പോള്‍ ഈ ഭൂമിമലയാളത്തില്‍ ഞാന്‍ മാത്രമേ ഇതുവരെ ഇതറിയാത്തതായി ഉണ്ടാവുള്ളു..!!)നിങ്ങളയച്ച ഒരു ഇ-മെയില്‍ ട്രാക്ക്‌ ചെയ്യുക..!! അത്‌ ലഭിച്ചയാള്‍ എപ്പോള്‍ അത്‌ വായിച്ചു;ഏതു ബ്രൗസര്‍ ഉപയോഗിച്ചു..;എത്രനേരം തുറന്നുവെച്ചു..ഏതുരാജ്യത്തുനിന്ന്‌...തുടങ്ങി ധാരാളം വിവരങ്ങള്‍....!!ഇ-മെയില്‍ ലഭിക്കുന്നയാള്‍ ഈ വിവരം ഒന്നും അറിയുകയേയില്ല.

ആദ്യം ഇവിടെ വന്ന് ഒരു പുതിയ അക്കൗണ്ട്‌ തുടങ്ങുക.അക്കൗണ്ട്‌ ക്രിയേറ്റ്‌ ചെയ്തുകഴിഞ്ഞ്‌ ട്രാക്ക്ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇ-മയിലിന്റെ അവസാനം .readnotify.com എന്നുകൂടി കൂട്ടിചേര്‍ക്കുക.
ഉദാ:yourid@yahoo.com.readnotify.com

ആ ഇ-മെയില്‍ അത്‌ ലഭിച്ചയാള്‍ തുറന്നുകഴിഞ്ഞാലുടന്‍തന്നെ റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ക്ക്‌ ഇ-മെയിലായി ലഭിക്കും

(സൂക്ഷിച്ചോളൂ...കൂട്ടുകാര്‍ അയച്ച ഇ-മെയില്‍ ഇനി കണ്ടില്ലായിരുന്നു എന്നു പറഞ്ഞ്‌ രക്ഷപെടാന്‍ പറ്റില്ല...)

2008-09-09

നമ്മുടെ ബ്ലോഗിന്‌ ഒരു ഡാറ്റാബേസ്‌

നമ്മുടെ ബ്ലോഗിന്‌ ഒരു ഡാറ്റാബേസ്‌ ഉണ്ടെങ്കില്‍..!!അത്‌ നമുക്ക്‌ പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാം,ബ്ലോഗുവഴി എന്തെങ്കിലും വില്‍ക്കണമെങ്കിലോ,നിങ്ങള്‍ സംഘടിപ്പിക്കുന്ന ഒരു ശില്‍പശാലയിലേക്ക്‌ ആളുകളുടെ രജിസ്റ്റ്ര്ഷന്‍ നടത്തണമെങ്കിലോ,അതുമല്ലങ്കില്‍ നിങ്ങളുടെ ബ്ലോഗിന്‌ ഒരു ഫീഡ്ബാക്‌ പേജ്‌ നിര്‍മ്മിക്കാനോ തുടങ്ങി പലക്കര്യങ്ങള്‍ക്കും അത്‌ ഉപയോഗപ്പെടുത്താം.

കുറച്ച്‌ പരിശ്രമിച്ചാല്‍ വളരെയെളുപ്പം ഇങ്ങനെയൊന്ന് നിങ്ങള്‍ക്കും നിര്‍മ്മിക്കാം.അതും തീര്‍ത്തും മലയാളത്തില്‍.!!

ഇവിടെ ഞാന്‍ നിങ്ങളുടെ ബ്ലോഗിന്‌ ഒരു Feedback പേജ്‌ നിര്‍മ്മിക്കുന്ന വിധം പരിചയപ്പെടുത്തുന്നു.ഇങ്ങനെ നിങ്ങളുടെ ബ്ലോഗില്‍ നിന്ന് നിങ്ങള്‍ക്ക്‌ ലഭികേണ്ട ഡാറ്റക്കനുസരിച്ച്‌ നിങ്ങള്‍ പേജ്‌ നിര്‍മ്മിച്ചോളൂ. ഞാന്‍ ചെയ്യുന്ന രീതിയില്‍ തന്നെ ചെയ്യണമെന്നേ ഇല്ല...നിങ്ങളുടെ ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ച്‌ നിര്‍മ്മിച്ചോളൂ...(പേജിന്റെ ലിങ്ക്‌ എനിക്ക്‌ അയച്ചുതന്നാല്‍ പെരുത്ത്‌ സന്തോഷം..)

ആദ്യം നിങ്ങളുടെ ബ്ലോഗില്‍ Sign in ചെയ്ത്‌ Dashboard ല്‍ എത്തുക.പുതിയ ഒരു ബ്ലോഗ്‌ തുടങ്ങുക.ബ്ലോഗിന്റെ അഡ്രസ്‌ 'http://നിങ്ങളുടെ പേര്‌-feedback.blogspot.com' എന്ന ഫോര്‍മാറ്റിലായാല്‍ നല്ലത്‌.ഇനി നിര്‍മ്മിച്ച ബ്ലോഗിന്റെ Layout->Pick New Template എന്നിങ്ങനെ എത്തുക.ആ ലിസ്റ്റിന്റെ അവസാനം "Simple II" എന്ന ഒരു ടംപ്ലേറ്റ്‌ ഉണ്ട്‌.അത്‌ തിരഞ്ഞെടുത്ത്‌ Save Template എന്ന ബട്ടണ്‍ അമര്‍ത്തുക.



അതോടുകൂടി ബ്ലോഗിന്റെ ടമ്പ്ലേറ്റ്‌ "Simple II" ആയിക്കഴിഞ്ഞു.ഇനി ഈ ബ്ലോഗ്‌ സേര്‍ച്ച്‌ എന്‍ജിനിലോ അഗ്രിഗേറ്ററുകളിലൊ ഇന്‍ഡക്സ്‌ ചെയ്യിപ്പിക്കണമെന്നില്ല.ഇനി ഇന്‍ഡക്സ്‌ ചെയ്യിപ്പിക്കണമെങ്കില്‍ തുടര്‍ന്ന് പറയുന്ന സ്റ്റെപ്‌ ചെയ്യണമെന്നില്ല.
ഈ ബ്ലോഗിന്റെ Settings->Basic എന്നിങ്ങനെ എത്തുക.അതില്‍ Add your blog to our listings? എന്നത്‌ NO എന്നും Let search engines find your blog? എന്നതില്‍ No എന്നും ആക്കുക.താഴെയുള്ള ബട്ടണമര്‍ത്തി സേവ്‌ ചെയ്യുക.ഇനി Site Feed എന്ന ടാബിലെത്തി Allow Blog Feeds എന്നുള്ളത്‌ None എന്നാക്കുക.ഇനി Dashboard ലെ Edit Profile ല്‍ എത്തി Select blogs to display എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക.അതില്‍ ഇപ്പോള്‍ നിര്‍മ്മിച്ച ബ്ലോഗിന്‌ നേരെയുള്ള ടിക്ക്‌ ഒഴിവാക്കുക.



ഇനി ഒരു ആ ബ്ലോഗില്‍ ഒരു പുതിയ പോസ്റ്റ്‌ നിര്‍മ്മിക്കണം
പോസ്റ്റ്ന്റെ Title "Thank You" എന്ന് നല്‍കുക. ഈ പേജ്‌ നിങ്ങളുടെ ഫീഡ്ബാക്ക്‌ പേജിലെത്തി നിങ്ങള്‍ക്ക്‌ സന്ദേശം അയച്ചുകഴിഞ്ഞ യൂസര്‍ക്ക്‌ നന്ദിപറയാന്‍ ഡിസ്‌പ്ലേ ചെയ്യുന്ന പേജാണ്‌.അത്‌ താഴെതരുന്ന വിധമോ മറ്റോ നിര്‍മ്മിക്കുക..

താങ്കളുടെ അഭിപ്രായത്തിന്‌ വളരെ നന്ദി.ഉടന്‍ തന്നെ ഞാന്‍ താങ്കളുമായി ബന്ധപ്പെടുന്നതാണ്‌.

ഇനി ആ പേജ്‌ പബ്ലീഷ്‌ ചെയ്യുക.

ഇത്രയും കാര്യങ്ങള്‍ നിങ്ങളുടെ ഭാവനക്കനുസരിച്ച്‌ ചെയ്യുക.
ഇനി ഇവിടെ വന്ന് Sign up ചെയ്യുക
Personal Free Edition തിരഞ്ഞെടുത്താല്‍ മതിയാവും .വേണ്ട വിവരങ്ങളെല്ലാം നല്‍കുക.മെയില്‍ ആക്ടിവേഷന്‍ പേജിന്‍ Continue നല്‍കുക.അടുത്ത പേജില്‍ Start Creating your application എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക.Application Name നല്‍കുക നിര്‍മ്മിക്കുന്ന Formനും ഒരു പേര്‌ നല്‍കുക. Use Form Template എന്ന ഓപ്ക്ഷന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ധാരാളം ടമ്പ്ലേറ്റുകള്‍ നമുക്ക്‌ ലഭിക്കും.അതല്ല നിങ്ങള്‍ക്ക്‌ ഒരു ഐഡിയ ഉണ്ടെങ്കില്‍ Blank Form എന്നത്‌ തിരഞ്ഞെടുക്കാം.തല്‍കാലം Use Form Template തിരഞ്ഞെടുക്കുക.അപ്പോള്‍ ധാരാളം ടമ്പ്ലേറ്റുകള്‍ നമുക്ക്‌ ലഭിക്കും.അതില്‍ feedback form തിരഞ്ഞെടുക്കുക.Time Zone for this Application എന്ന ഭാഗത്ത്‌ അതാതു രാജ്യത്തിന്റെ സമയം തിരഞ്ഞെടുക്കുക.ഇന്‍ഡ്യയില്‍നിന്ന് ബ്ലോഗുന്നവര്‍:5.30 india standard time നല്‍കുക.This application is എന്നഭാഗത്ത്‌ Public എന്നും നല്‍കി create now എന്ന ബട്ടണ്‍ അമര്‍ത്തുക.


ഇപ്പോള്‍ കാണുന്ന പേജിലാണ്‌ നമ്മുടെ ആപ്ലിക്കേഷന്റെ രൂപപ്പെടുത്തല്‍ നടത്തേണ്ടത്‌.INSERT FIELDS എന്നഭാഗത്ത്‌ കാണുന്നതാണ്‌ ടൂളുകള്‍.അതില്‍ ഏത്‌ ടൂളുവേണമെങ്കിലും നമുക്ക്‌ ഡ്രാഗ്ചെയ്ത്‌ ഫോമിലേക്ക്‌ കൊണ്ടുവരാം.ഇവിടെ നാം ഒരു single line എന്ന ടൂള്‍ നാം ഡ്രാഗ്‌ ചെയ്ത്‌ വെയ്ക്കുക.





ഇനി ഓരോ field ന്‌ മുകളിലും മൗസ്‌ കൊണ്ടുവരുമ്പോള്‍ സൈഡിലായി ഒരു പെന്‍സില്‍ ടൂള്‍ കാണാം അതില്‍ edit this field എന്നതില്‍ ക്ലിക്ക്‌ ചെയ്യുക.Label Name എന്ന ഭാഗത്ത്‌ യുനീക്കോഡ്‌ മലയാളത്തില്‍ "താങ്കളുടെ ഇ-മെയില്‍ അഡ്രസ്‌" എന്ന് നല്‍കി ഡണ്‍ അമര്‍ത്തുക.അതോടുകൂടി ആ കോളത്തിന്റെ പേര്‌ "താങ്കളുടെ ഇ-മെയില്‍ അഡ്രസ്‌" എന്നായിമാറും.


ഇനി അടുത്ത ഫില്‍ഡായ Dropdown field എഡിറ്റ്‌ ചെയ്യുക Label Name "വിഷയം" എന്ന് നല്‍കുക. Enter Choices എന്ന ഭാഗത്ത്‌ കാണുന്ന കോളങ്ങളില്‍ അവ നല്‍കാം.ഞാന്‍ ഇവിടെ നല്‍കുന്നത്‌ ഇപ്രകാരമാണ്‌
.അഭിപ്രായം
.വിമര്‍ശനം
.സഹായം
.നിര്‍ദ്ദേശം
കോളങ്ങള്‍ ഇനിയും വേണമെങ്കില്‍ + ചിഹ്നം അമര്‍ത്തിയാല്‍ മതി.കോളം ഡിലീറ്റ്‌ ചെയ്യാന്‍ - ചിഹ്നവും.പൂര്‍ത്തിയായാല്‍ ഡണ്‍ അമര്‍ത്തുക

സിംഗിള്‍ ലൈന്‍ എഡിറ്റ്‌ ചെയ്ത്‌ ലേബല്‍ "താങ്കളുടെ ഫോണ്‍ നമ്പര്‍" എന്നാക്കി field type:Number ഉം ആക്കുകകമന്റ്‌ എന്ന ഫീല്‍ഡ്‌ എഡിറ്റ്‌ ചെയ്ത്‌ ലേബല്‍ "അഭിപ്രായം" എന്നാക്കുക..ഈ രീതിയില്‍ നിങ്ങള്‍ക്ക്‌ എത്ര ടൂളുകള്‍ വേണമെങ്കിലും ഉപയോഗിക്കാം.ഫോമിനുമുകളിലുള്ള More Actions എന്നലിങ്കില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ഒരു മെനു കാണാവുന്നതാണ്‌.അതിലെ set email notification എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ വരുന്ന പേജിലെ To: എന്നതില്‍ നിങ്ങളുടെ e-mail അഡ്രസ്‌ നല്‍കുക.Include user submitted data എന്നതില്‍ ടിക്കുകൂടി നല്‍കുക.ഡണ്‍ നല്‍കുക.
ഇനി Access this application എന്ന ബട്ടണ്‍ അമര്‍ത്തുക. അടുത്ത പേജിലെ More Actions എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക.അതിലെ Embed in your websie എന്ന ലിങ്കിലും ക്ലിക്ക്‌ ചെയ്യുക.അപ്പോള്‍ വരുന്ന വിന്‍ഡോയിലെ custonize items എന്നതില്‍ ക്ലിക്ക്‌ ചെയ്യുക.Button Labels ലെ submit ഡിലീറ്റ്‌ ചെയ്ത്‌ "സമര്‍പ്പിക്കുക" എന്നും Reset എന്നത്‌ "തിരുത്തുക" എന്നും ആക്കുക Next URL എന്ന കോളത്തില്‍ നിങ്ങള്‍ നേരത്തെ നിര്‍മ്മിച്ച താങ്‌ക്‍സ്‌ പേജിന്റെ മുഴുവന്‍ url ഉം നല്‍കുക.(പോസ്റ്റിന്റെ തലക്കെട്ടില്‍ ഒന്ന് ക്ലിക്ക്‌ ചെയ്താല്‍ ബ്ലോഗ്‌ ഒന്ന് റീലോഡാകും.അപ്പോള്‍ അഡ്രസ്ബാറില്‍നിന്ന് പോസ്റ്റിന്റെ മുഴുവന്‍ അഡ്രസും കോപ്പി ചെയ്യാം) Success Message എന്ന കോളത്തില്‍ "നന്ദി,താങ്കളുടെ സന്ദേശം അയക്കപ്പെട്ടിരിക്കുന്നു"എന്നും നല്‍കുക Customize Look എന്നതില്‍ ക്ലിക്ക്‌ ചെയ്ത്‌ നിങ്ങളുടെ ബ്ലോഗിന്‌ ചേരുന്ന വിധം ആപ്ലിക്കേഷനെ അണിയിച്ചൊരുക്കാം.ഇനി താഴെക്കാണുന്ന കോളത്തില്‍നിന്ന് html കോഡ്‌ കോപ്പിചെയ്ത്‌ നിങ്ങളുടെ ബ്ലോഗിലെ Posting->Create->edit html എത്തി പേസ്റ്റ്‌ ചെയ്യുക.



ഇനി പബ്ലീഷ്‌ ചെയ്തുനോക്കൂ....
അവിടെനിന്ന് ലഭിക്കുന്ന എല്ലാ ഡാറ്റയും നിങ്ങള്‍ക്ക്‌ ഇ-മെയിലായി ലഭിക്കും. അല്ലങ്കില്‍ നിങ്ങളുടെ zoho അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തും അറിയാം. ആ പേജിന്റെ ഒരു ലിങ്ക്‌ നിങ്ങളുടെ പ്രധാന ബ്ലോഗില്‍ നല്‍കൂ... ഇതാ നാം നിര്‍മ്മിച്ച്‌ ആപ്ലിക്കേഷന്‍


എല്ലാവര്‍ക്കും ഓണാശംസകള്‍.....

2008-07-10

നിങ്ങളുടെ പോസ്റ്റിന്റെ അടിയില്‍ കമന്റ്‌ ബോക്സ്‌

സധാരണ ഒരു പോസ്റ്റില്‍ കമന്റ്‌ ചെയ്യാനായി നാം ആ പോസ്റ്റിന്റെ താഴെയുള്ള Post a comment എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ പുതിയ ഒരു പേജ്‌ തുറക്കുകയും അതിലെ ബോക്സില്‍ കമന്റ്‌ ഇടുകയുമാണ്‌ ചെയ്യുന്നത്‌.ഇത്‌ കുറച്ച്‌ സമയമെടുക്കുന്ന ഒരു പ്രവര്‍ത്തനമാണ്‌.എന്നാല്‍ ചില ബ്ലോഗില്‍ പോസ്റ്റിന്റെ താഴെ comment form embedded ചെയ്തിരിക്കുന്നത്‌ നിങ്ങള്‍ കണ്ടിരിക്കും.





ഇങ്ങനെയൊന്ന് നിങ്ങളുടെ ബോഗില്‍ എളുപ്പം നിര്‍മ്മിക്കാംആദ്യം Blogger in draft ല്‍ Sign in ചെയ്യുക.(Blogger in draft എന്നത്‌ ബ്ലോഗറിന്റെ ഒരു സ്പെഷ്യല്‍ വേര്‍ഷനാണ്‌.പുതിയ features ബ്ലോഗറിലേക്ക്‌ കൂട്ടിച്ചേക്കുന്നതിന്‌ മുന്‍പ്‌ എല്ലാവക്കുമായി ഇവിടെ റിലീസ്‌ ചെയ്യും)

ഇപ്പോള്‍ ഒരു പുതിയ Dashboard കാണാം !.ഇനി Settings>Comments എന്നിങ്ങനെ എത്തുക.Comment Form Placement എന്നതിനു നേരെ Embedded below post സെലക്ട്‌ ചെയ്ത്‌ സേവ്‌ ചെയ്യുക.



ഒരുപക്ഷേ മിക്ക ടമ്പ്ലേറ്റുകളിലും ഇത്രമാത്രം ചെയ്താല്‍ പോര.comment form ഡിസ്പ്ലേ ചെയ്യുന്നില്ലങ്കില്‍ മാത്രം താഴെപ്പറയുന്നതും ചെയ്യുക

Layout>Edit HTML എന്നിങ്ങനെ എത്തുക.Expand widget templates എന്നതില്‍ ടിക്ക്‌ നല്‍കുക.തുടര്‍ന്ന് താഴെപ്പറയുന്ന കോഡ്‌ തിരയുക.

<b:include data='post' name='comments' />

ഇനി ആ കോഡിന്റെ താഴെ ഈ ലൈന്‍ കൂട്ടി ചേര്‍ക്കുക.

<b:include data='post' name='comment-form'/>

ഇനി ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്തു നോക്കൂ...നിങ്ങളുടെ ബ്ലോഗിനു ചേര്‍ന്ന comment form കാണാം.

2008-06-29

നിങ്ങളുടെ ബ്ലോഗിന്റെ ഐക്കണ്‍

ചില വെബ്ബ്‌ സൈറ്റില്‍ നാമെത്തുമ്പോള്‍ (ഉദാ:(blogger,yahoo..cnn..) ആ സൈറ്റിന്റെ ലോഗോയോ എമ്പ്ലമോ അല്ലങ്കില്‍ അതുപോലെ മേറ്റെന്തെങ്കിലും ആ വെബ്ബ്‌ സൈറ്റിന്റെ ഐക്കണായി ബ്രൗസറിന്റെ അഡ്രസ്ബാറില്‍ നമുക്ക്‌ കാണാം.




Favicons Icons എന്നാണ്‌ ഇവയെ വിളിക്കുന്നത്‌(Internet Explorer6 ചിലപ്പോള്‍ അത്‌ കാണിക്കറില്ല Mozilla Firefox,IE 7,Opera തുടങ്ങിയവയില്‍ ഇവ കാണിക്കറുണ്ട്‌.IE6-ല്‍ bookmark ചെയ്യുമ്പോള്‍ ഇവ കാണാറുണ്ട്‌.)നമ്മുടെ ബ്ലോഗിനും ഇങ്ങനെ ഒന്ന് നിര്‍മ്മിച്ചാലോ? വളരെയെളുപ്പമാണിത്‌.....

ഐക്കണ്‍ നിര്‍മ്മിക്കാന്‍ ധാരാളം സോഫ്റ്റ്‌വേറുകള്‍ ഇന്ന് നെറ്റില്‍നിന്ന് നമുക്ക്‌ കിട്ടും.
'.ico' എക്സ്റ്റണ്‍ഷനിലുള്ള ഇമേജാണ്‌ നിര്‍മ്മിക്കേണ്ടത്‌.32pix: X 32pix: ലുള്ളതോ 16pix: X 16pix:ലുള്ളതോ ആയ ചിത്രം മതി.ഇനി ഫോട്ടോഷോപ്പ്‌ പോലുള്ള സോഫ്റ്റ്‌വേര്‍ ആണ്‌ ഉപയോഗിക്കുന്നതെങ്കില്‍ '.png' എക്സ്റ്റന്‍ഷനില്‍ നിര്‍മ്മിച്ചാലും മതി.ഞാന്‍ നിര്‍ദേശിക്കുന്ന എളുപ്പ വഴി ഇതാ..

Dynamic Favicon for Blogger and Webmaster എന്ന ഒരു വെബ്‌ സൈറ്റുണ്ട്‌.നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ ഫ്രീയായി ഒരു അകൗണ്ട്‌ അവിടെ നിര്‍മ്മിക്കാം.(നിര്‍ബന്ധം ഇല്ല).ഇനി "browse" എന്ന ബട്ടണ്‍ അമര്‍ത്തി നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള ഒരു ചിത്രം അപ്‌ലോഡ്‌ ചെയ്യുക.





വളരെയെളുപ്പത്തില്‍ ഒരു ഐക്കണ്‍ ഇമേജ്‌ നിര്‍മ്മിക്കാം എന്നുമത്രമല്ല,നിങ്ങള്‍ അപ്‌ലോഡ്‌ ചെയ്ത ചിത്രത്തിന്റെ ഐക്കണ്‍ url ലഭിക്കുകയും ചെയ്യുന്നു.



ആ html കോപ്പി ചെയ്തെടുത്ത്‌ നിങ്ങളുടെ ബ്ലോഗിന്റെ Dashboard ->LAYOUT -> EDIT HTML എന്നിങ്ങനെ എത്തുക.
<head> എന്ന ടാബ്‌ കണ്ടുപിടിക്കുക.അതിന്റെ താഴെ ആ html പേസ്റ്റ്‌ ചെയ്യുക.




ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്യുക.ഇനി ബ്ലോഗ്‌ ഒന്ന് റീഫ്രഷ്‌ ചെയ്തുനോക്കൂ.

ഇനി വേറെ സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചാണ്‌ നിങ്ങള്‍ ഐക്കണ്‍ നിര്‍മ്മിക്കുന്നതെങ്കിലോ.ആദ്യം നിങ്ങള്‍ നിര്‍മ്മിച്ച ഐക്കണ്‍ photobucket പോലെയുള്ള ഏതെങ്കിലും സൈറ്റില്‍ ഹോസ്റ്റ്‌ ചെയ്യുക.(blogger .ico എക്സ്റ്റന്‍ഷഷിലുള്ള ചിത്രങ്ങള്‍ സ്വീകരിക്കില്ല.)അപ്പോള്‍ നമുക്ക്‌ ആ ഐക്കണിന്റെ url കിട്ടും.ഇനി ബ്ലോഗിന്റെ Dashboard ->LAYOUT -> EDIT HTML എന്നിങ്ങനെ എത്തുക.
<head>
എന്നത്‌ തിരയുക.

അതിന്റെ താഴെ ഈ html കോഡ്‌ ഇങ്ങനെ പേസ്റ്റ്‌ ചെയ്യുക

<link href='ഇവിടെ url' rel='shortcut icon' type='image/vnd.microsoft.icon'/>


(ചുവപ്പ്‌ നിറത്തില്‍ കാണിച്ചിരിക്കുന്ന ഭാഗത്ത്‌ നിങ്ങളുടെ ഐക്കണിന്റെ url ആണ്‌ ഉപയോഗിക്കേണ്ടത്‌)

ഇനി .png ഫോര്‍മാറ്റാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ ഇതാ ഇങ്ങനെ

<link href='ഇവിടെ url' rel='shortcut icon' type='image/png'/>

(ചുവപ്പ്‌ നിറത്തില്‍ കാണിച്ചിരിക്കുന്ന ഭാഗത്ത്‌ നിങ്ങളുടെ ഐക്കണിന്റെ url ആണ്‌ ഉപയോഗിക്കേണ്ടത്‌)

ഇനി .gif ഫോര്‍മാറ്റാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ ഇതാ ഇങ്ങനെ

<link href='ഇവിടെ url' rel='shortcut icon' type='image/gif'/>


(ചുവപ്പ്‌ നിറത്തില്‍ കാണിച്ചിരിക്കുന്ന ഭാഗത്ത്‌ നിങ്ങളുടെ ഐക്കണിന്റെ url ആണ്‌ ഉപയോഗിക്കേണ്ടത്‌)

ഇനി ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്തു നോക്കൂ..

2008-05-10

നിങ്ങളുടെ ബ്ലോഗിന്റെ ലോഡിംഗ്‌ സ്‌പീഡ്‌

നിങ്ങളുടെ ബ്ലോഗ്‌ ലോഡ്‌ ചെയ്യാന്‍ എത്ര സമയം എടുക്കുന്നുണ്ട്‌?പോസ്റ്റുകള്‍ മുഴുവനായി തെളിഞ്ഞുവരാന്‍ വളരെ സമയം എടുക്കുന്നുണ്ടെങ്കില്‍ അത്‌ നിങ്ങളുടെ ബ്ലോഗിന്റെ വിസിറ്റേര്‍സിനെ കുറക്കും.ഡയല്‍ -അപ്പ്‌ യൂസര്‍മാരാണങ്കില്‍ അവര്‍ ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതാന്‍ പറ്റുമോ?എത്രപെട്ടന്ന് ലോഡാവുന്നോ അത്രയും നല്ലത്‌.



തുടര്‍ന്ന് വായിക്കുക

2008-05-04

നിങ്ങളുടെ ബ്ലോഗിന്റെ പരസ്യം മറ്റു ബ്ലോഗുകളില്‍

ചില സൈറ്റിലോ/ബ്ലോഗിലോ നാം എത്തുമ്പോള്‍ ആ സൈറ്റിലെ വിവരങ്ങള്‍ നമ്മുടെ സൈറ്റില്‍ ഒരു Widgets ആയി കാണിക്കാന്‍ അവര്‍ Link to Our Site എന്നെഴുതി ഒരു ടെക്സ്റ്റ്‌ ബോക്സില്‍ കുറച്ച്‌ html കോഡ്‌ നല്‍കാറുണ്ട്‌.ആ കോഡ്‌ നാം കോപ്പി ചെയ്ത്‌ നമ്മുടെ ബ്ലോഗിന്റെ Template -> Page Elements -> Add a Page Element->HTML/JavaScript ല്‍ പേസ്റ്റ്‌ ചെയ്താല്‍ നമ്മുടെ ബ്ലോഗില്‍ ഒരു Widgets ഉണ്ടാവുകയും അതില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ അവരുടെ സൈറ്റില്‍ എത്തുകയും ചെയ്യുന്നു.ഇതാ ഒരു ഉദാഹരണം







ഇതിന്റെ ഔട്ട്‌ പുട്ട്‌

Time Pass


ഇങ്ങനെ ഒന്ന് നമുക്കും ഉണ്ടാക്കാം


തുടര്‍ന്ന് വായിക്കുക

2008-04-30

നിങ്ങളുടെ ബ്ലോഗില്‍ HTML കോഡ്‌ ഡിസ്‌പ്ലേ ചെയ്യിക്കാന്‍

നിങ്ങളുടെ ബ്ലോഗില്‍ എപ്പോഴെങ്കിലും html കോഡ്‌ കാണിക്കേണ്ടതായി വന്നിട്ടുണ്ടോ?നിങ്ങള്‍ക്കറിയാവുന്ന ഒരു ട്രിക്ക്‌ ബൂലോകത്തിന്‌ പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞാല്‍..! അതിന്‌ ഒരു വഴിയേ ഉള്ളു;html സാധാരണ ടെക്സ്റ്റായി Encode ചെയ്യുക.


തുടര്‍ന്ന് വായിക്കുക

2008-04-22

'പോസ്റ്റഡ്‌ ബൈ' നിങ്ങളുടെ ഇഷ്ടാനുസരണം

ബ്ലോഗറില്‍ എല്ലാ ബ്ലോഗിന്റേയും അടിയില്‍ അത്‌ പോസ്റ്റ്‌ ചെയ്ത ആളുടെ പേര്‌ വരാറുണ്ടല്ലോ .അതിന്റെ ഫോര്‍മാറ്റ്‌ സാധാരണയായി Posted by കഴിഞ്ഞ്‌ പോസ്റ്റ്‌ ചെയ്ത ആളുടെ പേര്‍ ഇങ്ങനെയാണ്‌. ഇത്‌ വേണമെങ്കില്‍ നിങ്ങളുടെ ആവശ്യാനുസരണം മാറ്റാം."Posted by" എന്നതിനു പകരം "നിങ്ങളുടെ കൂട്ടുകാരന്‍" എന്നോ "ഒത്തിരി സ്‌നേഹത്തോടെ " എന്നോ അല്ലങ്കില്‍ നിങ്ങളുടെ ഭാവനക്കനുസരിച്ച്‌ മാറ്റിയാല്‍ അത്‌ വായനക്കാര്‍ക്ക്‌ ഒരു പുതിയ അനുഭവം നല്‍കില്ലേ?



ഇതാ അതിന്‌ വഴി.



2008-04-11

ആനിമേറ്റഡ്‌ ബ്ലോഗ്‌ ഹെഡ്‌ ലൈന്‍

നിങ്ങള്‍ക്ക്‌ ഒന്നിലധികം ബ്ലോഗുകള്‍ ഉണ്ടോ?അല്ലങ്കില്‍ ഒന്നിലധികം അംഗങ്ങള്‍ ഒരുമിച്ച്‌ ബ്ലോഗുന്ന കൂട്ടുകെട്ടിലെ ഒരാളാണോ നിങ്ങള്‍?എങ്കില്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ ഒരു ബ്ലോഗിന്റെ പരസ്യം മറ്റൊരു ബ്ലോഗില്‍ പതിക്കാം.അതും പുതിയ 5 പോസ്റ്റിന്റെ ആനിമേറ്റഡായ ഹെഡ്‌ലൈനടക്കം.

തുടര്‍ന്ന് വായിക്കുക

2008-03-31

നിങ്ങളുടെ ബ്ലോഗിന്റെ കമന്റ്‌ ലിങ്ക്‌ മലയാളത്തിലാക്കാന്‍

നിങ്ങളുടെ ബ്ലോഗില്‍ വരുന്നവര്‍ കമന്റിടാന്‍ post a comment എന്ന ബട്ടണ്‍ അമര്‍ത്തുകയാണ്‌ ചെയ്യുന്നത്‌.എന്നാല്‍ മലയാളത്തിലുള്ള്‌ നമുടെ ബ്ലോഗിന്‌ ഇത്‌ ചേരുന്നതാണോ?post a comment എന്നതിനുപകരം മലയാളത്തില്‍ "നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.." എന്നോ "എന്താണ്‌ നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌"എന്നോ മലയാളത്തില്‍ ആയാല്‍ അതല്ലേ വളരെ നല്ലത്‌?ഇങ്ങനെയാക്കാന്‍ വളരെയെളുപ്പമാണ്‌





തുടര്‍ന്ന് വായിക്കുക

2008-03-28

പേജ്‌ അലൈയ്‌മന്റ്‌ ബട്ടണ്‍ ബ്ലോഗ്‌ ഹെഡില്‍ വരുത്താന്‍


സാധാരണയായി നമ്മള്‍ ഉപയോഗിക്കുന്ന ബ്ലോഗര്‍ ടമ്പ്ലേറ്റില്‍ Header ല്‍ Add a Page Element ബട്ടണ്‍ ഉണ്ടാകാറില്ല.ഇങ്ങനെ ഒരു ഓപ്ക്ഷന്‍ ഉണ്ടെങ്കില്‍ അവിടെ നമുക്ക്‌ പരസ്യങ്ങളോ ചിത്രങ്ങളോ ആഡ്‌ ചെയ്യാന്‍ പറ്റും.Add a Page Element ബട്ടണ്‍ നിങ്ങളുടെ ബ്ലോഗ്‌ ടമ്പ്ലേറ്റില്‍ വരുത്താന്‍ നിങ്ങളുടെ ടമ്പ്ലേറ്റില്‍ ചെറിയ ഒരു മാറ്റം വരുത്തിയാല്‍ മതി.

2008-03-27

നിങ്ങള്‍ക്ക്‌ കിട്ടുന്ന ഓരോ കമന്റും ലൈനിട്ട്‌ സപ്രേറ്റ്‌ ചെയ്യണോ?

നിങ്ങള്‍ക്ക്‌ കിട്ടുന്ന ഓരോ കമന്റും ലൈനിട്ട്‌ സപ്രേറ്റ്‌ ചെയ്യണോ?വളരെ എളുപ്പമാണിത്‌.



2008-03-26

ഇ-മെയില്‍ വന്നതറിയൂ....

നിങ്ങളുടെ ജിമെയില്‍ അഡ്രസ്സില്‍ പുതിയ മെയില്‍ വരുമ്പോള്‍ അത്‌ നിങ്ങള്‍ക്ക്‌ browser തുറക്കാതെ തന്നെ അറിയാം..!!!
ഇതാ ഗൂഗിളിന്റെ തന്നെ ഈ ചെറിയ പ്രോഗ്രാം ഡൗണ്‍ലോഡ്‌ ചെയ്ത്‌ ഇന്‍സ്റ്റാള്‍ ച്യ്താല്‍ മതി.

2008-03-12

നിങ്ങളുടെ ബ്ലോഗിന്റെ navbar ഒളിപ്പിക്കാന്‍

നിങ്ങളുടെ ബ്ലോഗിന്റെ ഏറ്റവും മുകളിലായി കാണുന്ന Navbar Hide ചെയ്യണോ?വളരെയെളുപ്പമാണിത്‌.നിങ്ങളുടെ ബ്ലോഗിന്റെ layout-ല്‍ ചെറിയ ഒരു മാറ്റം വരുത്തിയാല്‍ മതി.
തുടര്‍ന്ന് വായിക്കുക

നിങ്ങളുടെ ബ്ലോഗിന്റെ ഏറ്റവും മുകളിലായി കാണുന്ന Navbar Hide ചെയ്യണോ?

നിങ്ങളുടെ ബ്ലോഗിന്റെ ഏറ്റവും മുകളിലായി കാണുന്ന Navbar Hide ചെയ്യണോ?വളരെയെളുപ്പമാണിത്‌.നിങ്ങളുടെ ബ്ലോഗിന്റെ layout-ല്‍ ചെറിയ ഒരു മാറ്റം വരുത്തിയാല്‍ മതി.
തുടര്‍ന്ന് വായിക്കുക

നിങ്ങളുടെ ബ്ലോഗിന്റെ navbar ഒളിപ്പിക്കാന്‍

നിങ്ങളുടെ ബ്ലോഗിന്റെ ഏറ്റവും മുകളിലായി കാണുന്ന Navbar Hide ചെയ്യണോ?വളരെയെളുപ്പമാണിത്‌.നിങ്ങളുടെ ബ്ലോഗിന്റെ layout-ല്‍ ചെറിയ ഒരു മാറ്റം വരുത്തിയാല്‍ മതി.
തുടര്‍ന്ന് വായിക്കുക

2008-03-10

നിങ്ങളുടെ ബ്ലോഗില്‍ ക്ലോക്ക് വരുത്തണോ?

നിങ്ങളുടെ ബ്ലോഗിന്റെ ഭംഗി കുട്ടാന്‍ നല്ലൊരു ക്ലോക്കുകുടി ആയാലോ?

ഇതാ ഫ്രി ആയി ഒരു ക്ലോക്ക് നല്കുന്ന സൈറ്റ്

http://www.clocklink.com/

ഗാലറിയില്‍ നിന്നും തിരഞ്ഞെടുക്കാം

ഫ്രീ ആയി sms

ഫ്രീ ആയി sms അയക്കണോ
ഇതൊന്നു നോക്കു