2008-10-04

പഴയ കമന്റ്‌ ഫോം

ബ്ലോഗര്‍ അടുത്തകാലത്ത്‌ കൊണ്ടുവന്ന ഒരു Feature ആണല്ലോ Embedded Comment Form.അതില്‍ e-mail subscription for follow up അടുത്തിടെ ബ്ലോഗര്‍ കൊണ്ടുവന്നെങ്കിലും (കമന്റിട്ടശേഷം Subscribe എന്നലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആ പോസ്റ്റിലെ എല്ലാ കമന്റും ഈ-മെയില്‍ വഴി ലഭിക്കും.
എന്നാല്‍ ഇതുവരെ preview ബട്ടണ്‍ കൂട്ടിചേര്‍ത്തിട്ടില്ല.മാത്രമല്ല ചിലപ്പോള്‍ നമ്മളിട്ട കമന്റുകള്‍ ഡിലീറ്റ്‌ ചെയ്യാനും പറ്റില്ല.ഈ പ്രശനങ്ങള്‍ കാരണം പഴയ കമന്റ്‌ ഫോം തിരിച്ചുകൊണ്ടുവരാന്‍ Settings->Comments->Comment Form Placement ല്‍ വന്ന് Full page കൊടുത്താല്‍ ചിലപ്പോള്‍ കമന്റ്‌ ഓപ്ക്ഷന്‍ പോലും കാണാതാവും.

എന്നാല്‍ Embedded Comment Form നുപകരം വിസിറ്റര്‍ക്ക്‌ പഴയ ഫോം തിരഞ്ഞെടുക്കാന്‍ പറ്റുന്നതരത്തില്‍ നമ്മുടെ ടമ്പ്ലേറ്റിനെ മാറ്റാന്‍ കഴിയും

ഇതു ചെയ്യുന്നതിനു മുന്‍പ്‌ നിങ്ങളുടെ ടമ്പ്ലേറ്റിന്റെ ഒരു ബാക്കപ്പ്‌ എടുത്തുവെക്കുന്നത്‌ നന്നായിരിക്കും Layout->Edit HTML->Backup / Restore Template എന്നതിനു താഴെ Download Full Template എന്നലിങ്കില്‍ ക്ലിക്ക്‌ ചെയ്ത്‌ ബാക്കപ്പ്‌ ചെയ്യാവുന്നതാണ്‌.ഇനി വേണ്ടതി നിങ്ങളുടെ ബ്ലോഗിന്റെ IDയാണ്‌.അത്‌ നിങ്ങളുടെ Layoutലോ Settingsലോ വന്ന് അഡ്രസ്ബാറില്‍ നിന്ന് ലഭിക്കുന്നതാണ്‌.ചിത്രം ശ്രദ്ധിക്കുക.

ഇനി html വിന്‍ഡോയിലെ Expand Widget Templates എന്നതില്‍ ടിക്ക്‌ നല്‍കുക.
ഇനി താഴെതരുന്ന കോഡ്‌ തിരയുക.

<data:postCommentMsg/>

<data:blogCommentMessage/>

<data:post.iframeColorizer/>

അത്‌ ഡിലീറ്റ്‌ ചെയ്ത്‌ പകരം താഴെതരുന്ന കോഡ്‌ നല്‍കുക

Post Your Comment (പഴയ കമന്റ്‌ ഫോം?)

<data:blogCommentMessage/>

(പച്ച നിറത്തില്‍ തന്നിരിക്കുന്ന ഭാഗത്ത്‌ നിങ്ങളുടെ ബ്ലോഗിന്റെ ID നല്‍കണം.ചുവപ്പു നിറത്തില്‍ തന്നിരിക്കുന്നത്‌ നിങ്ങള്‍ക്ക്‌ മാറ്റാവുന്നതാണ്‌)

ഇനി ടംപ്ലേറ്റ്‌ സേവ്‌ ചെയ്യുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ