2008-08-16

ഇമേജ്‌ ഹോസ്റ്റിംഗ്‌

നമ്മുടെ ബ്ലോഗില്‍ നാം ചിത്രങ്ങള്‍ ഉപയോഗിക്കാറുണ്ടല്ലോ.ചിത്രങ്ങള്‍ക്കുവേണ്ടിമാത്രമുള്ള ബ്ലോഗുകളും ഉണ്ട്‌.നാം ബ്ലോഗറിലേക്ക്‌ അപ്‌ലോഡ്‌ ചെയ്യുന്ന ചിത്രങ്ങള്‍ ഗൂഗിളിന്റെ തന്നെ Picasa Web Album ത്തിലാണ്‌ സ്റ്റോര്‍ ചെയ്യുന്നത്‌.Picasa Web Album ത്തിലേക്ക്‌ നിങ്ങളുടെ ഗൂഗിള്‍ യൂസര്‍ നെയിം ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്താല്‍ നിങ്ങള്‍ ഇതുവരെ ബ്ലോഗില്‍ ഉപയോഗിച്ച ചിത്രങ്ങളെല്ലാം ആല്‍ബങ്ങളായി കാണുന്നതാണ്‌.സാധാരണ 1GB യാണ്‌ അവിടെ നമുക്ക്‌ ലഭിക്കുന്ന space.
കൂടുതല്‍ സ്ഥലം ആവശ്യമാണെങ്കില്‍ 20 ഡോളറിന്‌ 10GB അവര്‍ നമുക്ക്‌ നല്‍കും.ഇതു നോക്കൂ...
ഇപ്പോള്‍ നിങ്ങള്‍ ഗൂഗിളില്‍നിന്ന് എത്ര space ഉപയോഗിക്കുന്നു എന്നറിയാന്‍ ഇതാ ഇവിടെ നോക്കൂ..



ചില സൈറ്റുകള്‍ നമ്മുടെ ചിത്രങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിക്കാനും അവര്‍ തരുന്ന ലിങ്ക്‌ ഉപയോഗിച്ച്‌ ബ്ലോഗിലോ വെബ്ബ്‌സൈറ്റിലോ അല്ലങ്കില്‍ ചാറ്റിംഗിലോ ചിത്രങ്ങള്‍ പങ്കുവെക്കാനും അനുവധിക്കുന്നുണ്ട്‌. Photobucket അവയില്‍ പ്രമുഖരാണ്‌.ആ സൈറ്റിലേക്ക്‌ അപ്‌ലോഡ്‌ ചെയ്യുന്ന ചിത്രത്തിന്‌ അവര്‍ ഒരു ലിങ്ക്‌ തരും അത്‌ നമുക്ക്‌ ബ്ലോഗില്‍ ഉപയോഗിക്കാം. ഉദാ: ഒരു കമന്റിന്‌ മറുപടി എഴുതുമ്പോള്‍ കമന്റിനൊപ്പം ഒരു ചിത്രവും ഉള്‍പ്പേടുത്തണമെങ്കില്‍ ഈ ലിങ്ക്‌ ഉപയോഗിക്കാം
ഇതാ അത്തരത്തിലുള്ള ചില സൈറ്റുകള്‍.


http://www.instantimagehosting.com/
http://www.imgfreehost.com/
http://imagevenue.com/
http://photobucket.com/
http://www.picturerack.com/
http://www.imagebeaver.com/warning.php
http://www.keepmyfile.com/
http://www.piclynk.com/
http://www.villagephotos.com/
http://www.imageno.com/
http://imageox.com/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ