2008-07-16

പോസ്റ്റഡ്‌ ഡേറ്റ്‌ കലണ്ടറുപോലെ

ചില ബ്ലോഗില്‍ പോസ്റ്റിന്റെ മുകളില്‍ പോസ്റ്റ്‌ ചെയ്ത ഡേറ്റ്‌ കലണ്ടറുപോലെ ഡിസ്‌പ്ലേ ചെയ്തിരിക്കുന്നത്‌ കണ്ടിരിക്കും.ഇത്‌ ബ്ലോഗിന്റെ രൂപഭംഗി കൂട്ടുമെന്നകാര്യത്തില്‍ സംശയമില്ല.




ഇങ്ങനെയൊന്ന് വളരെയെളുപ്പം നിങ്ങള്‍ക്കും.

നിങ്ങളുടെ ബ്ലോഗ്‌ ടമ്പ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.
Dashboard->Layout->Edit HTML എന്നിങ്ങനെ എത്തുക.Download Full Template എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത്‌ ടമ്പ്ലേറ്റിന്റെ ഒരു കോപ്പി നിങ്ങളുടെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുക.(പേടിക്കേണ്ട ...ഒന്നും സംഭവിക്കില്ല.)





ഇനി ബ്ലോഗിന്റെ settings->Formatting എന്നിങ്ങനെ എത്തുക.അതില്‍ Date Header Format എന്നതിനു നേരെ നിങ്ങളുടെ ബ്ലോഗിന്റെ ഡേറ്റ്‌ ഫോര്‍മാറ്റ്‌ YYYY-MM-DD എന്ന രീതിയിലാക്കുക.(ചിത്രം നോക്കുക) സേവ്‌ ചെയ്യുക.




ഇത്രയും ആയാല്‍ Layout->Edit HTML എന്നിങ്ങനെ എത്തുക.Expand Widget Templates എന്നതില്‍ ടിക്ക്‌ ചെയ്യുക.ഇനി <data:post.dateHeader> എന്നത്‌ തിരയുക(മിക്ക ബ്രൗസറിലും Ctrl+F അടിച്ചാല്‍ Find Box വരും അതില്‍ dateHeader എന്നത്‌ തിരഞ്ഞാല്‍ മതി.)ഇത്‌ മിക്കവാറും headings tags നുള്ളിലായിരിക്കും(ഉദാ: <h2> or <h3> etc.).അതുമാറ്റി അതിനെ <div> ടാഗിനുള്ളിലാക്കണം.അപ്പോള്‍ ആ ലൈന്‍ ഇതാ ഇങ്ങനെയായിരിക്കും.

<div class="date-header"><data:post.dateHeader/></div>




മാറ്റം വരുത്തി കഴിഞ്ഞാല്‍ ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്യണം.(നിര്‍ബന്ധമായും)

ഇനി HTML എഡിറ്ററിന്റെ മുകളിലുള്ള </head> ടാഗിന്റെ താഴെ ഇതാ ഈ കോഡ്‌ ചേര്‍ക്കുക.


<!-- calendar widget -->

<script src='http://bloggerbuster.com/scripts/fastinit.js'/>

<script src='http://bloggerbuster.com/scripts/prototype-1.5.0.js'/>

<script src='http://bloggerbuster.com/calendar.js'/>

<link href='http://bloggerbuster.com/calendar.css' rel='stylesheet' type='text/css'/>

<!-- end calendar widget -->



തുടര്‍ന്ന് ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്യുക.




ഇതോടുകൂടി നിങ്ങളുടെ ബ്ലോഗിലും alendar widget കാണാം.

1 അഭിപ്രായം: